Yellow Rice Recipe

അറേബ്യൻ മഞ്ഞച്ചോറ് ഉണ്ടാക്കുവാൻ വളരെ എളുപ്പമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ താല്പര്യം ഉള്ള ഒരു വിഭവമാണ് ഈ മഞ്ഞ ചോറ്. മഞ്ഞളിന്റെയും വെളുത്തിള്ളിയുടെയും ആധിപത്യം നീളമുള്ള ബിരിയാണി അരി കൊണ്ട് പാചകം ചെയ്യുന്ന ഈ മഞ്ഞച്ചോറിൽ നിറഞ്ഞു നിൽക്കും.

അധികം ചേരുവകൾ ഇല്ലാതെ, നല്ല നീളമുള്ള ബിരിയാണി അരിയും കുറച്ചു കറി മസാലയും ഉപ്പും വെള്ളവും മഞ്ഞൾ പൊടിയും കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ഈ മഞ്ഞ ചോറ്. നല്ല മട്ടൺ ചാപ്‌സിന്റെ കൂടെയോ, തേങ്ങാപാൽ കോഴിക്കറിയുടെ കൂടെയോ, വെജിറ്റബിൾ മാപ്പസിന്റെ കൂടെയോ ഒക്കെ ആസ്വദിച്ചു കഴിക്കാവുന്നതാണ് ഈ അറേബ്യൻ ചോറ്.

അറേബ്യൻ മഞ്ഞച്ചോറിന്റെ ചേരുവകൾ

  1. നീളമുള്ള ബിരിയാണി അരി
  2. മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ്
  3. വെളുത്തുള്ളി
  4. വെള്ളം അരി വേവിക്കുവാൻ
  5. നെയ്യ്
  6. ബീന്സും, കാരറ്റും
  7. പച്ചമുളക്

പാകം ചെയ്യുന്ന വിധം

  1. ബിരിയാണി അരി നന്നായി കഴുകി വെള്ളത്തിൽ കുതിർത്ത് വെയ്ക്കണം.
  2. ഒരു ഉരുളിയിൽ ഒരല്പം വെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായാൽ അതിൽ 10 മുതൽ 15 അല്ലി വെളുത്തുള്ളി നന്നായി ചെറുതായി അരിഞ്ഞ് വഴറ്റിയെടുക്കുക.
  3. ആ നെയ്യിൽ തന്നെ പച്ചമുളക് 3 അല്ലെങ്കിൽ 4 എണ്ണം ഇട്ട് ആ കൂടെ മസാല പൊടികളും ഇടുക.
  4. അതിലേയ്ക്ക് കുതിർത്ത് വെച്ചിരുന്ന അരിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു മൂടി വെച്ച് വേവിക്കുക (ഒരു 20 മിനുട്ട് വിറകടുപ്പിൽ ഇടത്തരം തീയിൽ ഞാൻ വെച്ചു).
  5. അരി വെന്തു വരുമ്പോഴേയ്ക്കും ചെറുതായി അറിഞ്ഞു വെച്ച പച്ചക്കറികൾ ആവി കയറ്റുകയോ വരക്കുകയോ ചെയ്തു വെയ്ക്കാം.
  6. അരി വെന്താൽ, അതിൽ അരിഞ്ഞു വേവിച്ച അല്ലെങ്കിൽ വറുത്ത പച്ചക്കറികൾ ചേർത്തു ഇളക്കി ഇറച്ചിക്കറിയുടെ കൂടെയോ മുട്ടക്കറിയുടെ കൂടെയോ ഒക്കെ കഴിക്കാം.
0 0 vote
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
FAIZAL CALICUT
17 days ago

Hiii Dear Ebbin JOSE HOW ARE YOU I NEED MAKE A NEW ADVERTISEMENT HOW CAN I CONTACT YOU

CAN YOU CONTACT TO ME PLS

Faisal Kozhikode 9744 336 786

No ratings yet.