Toddy Chicken

Toddy chicken Recipe: Toddy Chicken or Coconut Wine Chicken is a unique preparation where we use fresh coconut toddy to cook chicken curry. 

This recipe and the article is not intended to promote alcohol consumption in any ways. This is just a recipe. ഈ ആർട്ടികളിൽ ഞങ്ങൾ കള്ളുകുടി പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്.

കള്ളുകൊണ്ട് കോഴിക്കറി ഉണ്ടാക്കാം എന്ന് നമ്മുടെ വഹ് രെ വഹ് ഷെഫ് യൂട്യൂബിൽ ഒരു വീഡിയോ ചെയ്തപ്പോൾ ആണ് എനിക്ക് മനസ്സിലായത്. ഞാൻ അത് നമ്മുടെ കേരളാ സ്റ്റൈലിൽ ചെറുതായി ഒന്ന് മാറ്റി ചെയ്തു; അത്ര മാത്രം.

ചേരുവകൾ (Ingredients)

  • ചിക്കൻ (ഇടത്തരം കഷ്ണങ്ങൾ ആക്കിയത്)
  • കള്ള്
  • പച്ച മുളക്
  • തക്കാളി
  • ചുവന്നുള്ളി
  • ഇഞ്ചി
  • വെളുത്തുള്ളി
  • മുളകുപൊടി
  • മഞ്ഞൾ പൊടി
  • മല്ലി പൊടി
  • ജീരകം ചതച്ചത്
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • ഉപ്പ്‌
Toddy Chicken Recipe

പാചക രീതി (Method)

കള്ള് ചിക്കൻ ഉണ്ടാകുമ്പോൾ ഉണ്ടാക്കുന്ന വ്യക്തിയും ഒരല്പം കള്ള് കുടിക്കേണ്ടി വരും കേട്ടോ.

നല്ല ചെത്തിയിറക്കിയ കള്ള് ഒരു ഗ്ലാസ് കുടിച്ചതിനു ശേഷം ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇടത്തരം തീയിൽ വെയ്ക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം ചതച്ച വെളുത്തുള്ളി, ഇഞ്ചി എന്നിവ എണ്ണയിൽ വഴറ്റുക. അതിനു ശേഷം ചതച്ച ചുവന്നുള്ളിയും ആ കൂടെ വഴറ്റുക.

ഓരോ കാര്യം ചെയ്യുമ്പോഴും ഓരോ കവിൾ കള്ള് കുടിക്കാൻ മറക്കണ്ട കേട്ടോ.

ഇനി ഇപ്പൊ ചിക്കൻ കഷ്ണങ്ങൾ ഇടാം. ചിക്കൻ ഇട്ടാൽ പിന്നെ കള്ള് ഒഴിച്ച് കൊടുക്കണം. പക്ഷെ അതിനു മുൻപ് എല്ലാ മസാല പൊടികളും പച്ചമുളകും (പച്ചമുളക് കൈ കൊണ്ട് കീറി ഇടണം) ഇട്ടതിനു ശേഷം ചിക്കൻ ഒന്ന് ചൂടായി വരുമ്പോൾ ഒരു ഗ്ലാസ് കള്ള് ഒഴിച്ച് കൊടുക്കാം.

അതിനു ശേഷം കറിവേപ്പില ഇട്ടു കൊടുത്ത് കുറച്ചു കള്ളും കൂടി ചേർക്കാം. കൂടെ കൂടെ കള്ള് കുടിക്കാൻ ഓർക്കുക😜😜.

തക്കാളി നന്നായി കൈകൊണ്ട് തന്നെ കീറി ഇട്ടു കൊടുത്ത് ഒന്ന് ഇളക്കിയതിനു ശേഷം ഒരു വാഴയില ഇട്ടു മൂടി നന്നായി ചിക്കൻ വേവുന്നത്‌ വരെ വെക്കുക (5 to 8 mins in low flame).

ചിക്കൻ വെന്തു കഴിഞ്ഞാൽ അത് അപ്പത്തിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഒക്കെ കഴിക്കാം.

You can also go through our camper’s chicken barbecue here.  

Leave a Reply

avatar
  Subscribe  
Notify of
No ratings yet.