Pothichoru Trivandrum

ഞങ്ങളുടെ രാമേശ്വരം യാത്രയുടെ രണ്ടാം ദിവസം വളരെ നന്നായി തന്നെ തുടങ്ങി. വർക്കല ബീച്ചുകളും, കടൽത്തീരം വഴിയുള്ള യാത്രയും, പിന്നെ നല്ല നാടൻ പഴങ്കഞ്ഞിയും എല്ലാം ആയപ്പോൾ തുടക്കം ഗംഭീരം എന്ന് തന്നെ പറയണമല്ലോ. തുടക്കം നന്നായാൽ ബാക്കിയും നന്നാവും അല്ലെ?

നിങ്ങൾ ഞങ്ങളുടെ രാമേശ്വരം യാത്രയുടെ കഴിഞ്ഞ ഭാഗം വായിച്ചില്ലെങ്കിൽ ഇവിടെ നിങ്ങള്ക്ക് വായിക്കാം: രാമേശ്വരം യാത്ര 2 : വർക്കലയിൽ നിന്നും പഴങ്കഞ്ഞി വരെ

രാവിലെ പഴങ്കഞ്ഞിയാണ് കഴിച്ചതെങ്കിൽ ഉച്ചയ്ക്ക് ഒരു നാടൻ ഊണ് എങ്കിലും കഴിക്കണമല്ലോ. എന്റെ അഭിപ്രായം ഞാൻ വിജിലേഷിനോട് പറഞ്ഞപ്പോൾ ആശാൻ പൂമരം എന്ന ഒരു പുതിയ റെസ്റ്റോറന്റിന്റെ കാര്യം എന്നോട് പറഞ്ഞു (അന്ന് അത് പുതുതായിരുന്നു). അവിടെ നല്ല ഊണ് കിട്ടുമത്രേ. എന്നാൽ പിന്നെ പൂമരത്തിലേയ്ക്ക് തന്നെ പോവാം എന്ന് കരുതി. പക്ഷെ, അതിനു മുൻപ് ഞങ്ങൾ വിജിലേഷിന്റെ ഭാര്യവീട്ടിലും ഒന്ന് പോയി.

Poomaram Restaurant Interior

Poomaram Restaurant Interior

അവിടെ വിജിലേഷിന്റെ അമ്മായിയച്ഛനും അമ്മായിയമ്മയും ഒക്കെയായി സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല. വിജിലേഷിന്റെ അമ്മായിയച്ഛന് കുറെയേറെ ആഫ്രിക്കൻ കഥകൾ ഉണ്ടായിരുന്നു ഞങ്ങളോട് പറയുവാൻ.

Bamboo Biriyani

Bamboo Biriyani

അങ്ങനെ കുറച്ചു സോമാലി കഥകളും ഒക്കെ കേട്ട് ഞങ്ങൾ അവിടെ നിന്ന് ആക്കുളം അടുത്ത് കഴക്കൂട്ടം – കോവളം ബൈപാസ് റോഡിൽ ഉള്ള പൂമരം റെസ്റ്റോറന്റിലേയ്ക്ക് പോയി. അവിടെ ചെന്നപ്പോൾ വിജിലേഷ് വീണ്ടും ബിരിയാണിക്കാരൻ ആയി. അവിടെ കിഴിയിൽ ആയിരുന്നില്ല ബിരിയാണി, പകരം മുളയിൽ ആയിരുന്നു ബിരിയാണി. പക്ഷെ, ഞാൻ നമ്മൾ മലയാളികൾക്ക് എന്നും ഇഷ്ടമുള്ള പൊതിച്ചോറ് കഴിക്കുവാൻ തീരുമാനിച്ചു.

Bamboo Biriyani

Bamboo Biriyani

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വാഴയില വെട്ടി, അത് വാട്ടി, അതിൽ ചോറും ലേശം ഒഴിച്ചുകറിയും പിന്നെ അച്ചാറും തോരനും മുട്ട പൊരിച്ചതും വെച്ച്, നന്നായി കെട്ടി, അതിനുമുകളിൽ ഒരു പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞു തരുന്ന ആ പൊതിച്ചോറിന്റെ അത്രയും വരില്ല, പക്ഷെ ഒരു നൊസ്റ്റു ഫീൽ ആയിരുന്നു ഈ പൊതിച്ചോറിനും.

Pothichoru

Pothichoru

മുള ബിരിയാണി എന്ന് പറയുമ്പോൾ മുളയിൽ മുഴുവൻ പാചകവും ചെയ്ത ബിരിയാണി എന്ന് തെറ്റിദ്ധരിക്കല്ലേ. ഇത് ബിരിയാണി പാതി വേവ് ആയതു മുളയിൽ നിറച്ചു ആവി കയറ്റി എടുക്കുന്നതാണ്. മുളയുടെ ഫീലും കിട്ടും ബിരിയാണിയുടെ രുചിയും. പക്ഷെ, എനിക്ക് നമ്മടെ ആ പൊതിച്ചോറിനോടായിരുന്നു പ്രീയം.

തുടർന്ന് വായിക്കൂ

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
No ratings yet.