Varkala to Pazhankanji Kada Trivandrum

വർക്കലയിലെ താമസവും ബീച്ചുകളും

വർക്കലയിൽ ഒരു രാത്രി തങ്ങി എന്ന് വെറുതെ പറഞ്ഞു തീർക്കാൻ പറ്റില്ല. കാരണം, വർക്കല ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സാമാന്യം വലിയ ഒരു റിസോർട്ട് – പൂന്തോട്ടവും വലിയ മരങ്ങളും കുഞ്ഞിക്കുന്നുകളും ഒക്കെയുള്ള ഒരു റിസോർട്ട്. ആ റിസോർട്ടിൽ അന്ന് ഞാനും വിജിലേഷും മാത്രം. റിസോർട്ട് ജീവനക്കാർ പോലും ഇല്ല. കടലിന്റെ ഇരമ്പുന്ന ശബ്ദവും, കാറ്റിൽ മരച്ചില്ലകൾ ഉണ്ടാക്കുന്ന കലപില ശബ്ദവും, ചീവീടിന്റെ ശബ്ദവും മാത്രം.

ഞങ്ങളുടെ രാമേശ്വരം യാത്രയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം: കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ചക്കാവ് ഷാപ്പ് വഴി വർക്കല ബീച്ച് വരെ

വിജിലേഷ് കുറച്ചു നേരം വരാന്തയിൽ കാറ്റ് ഒക്കെ കൊണ്ടിരുന്നതിനു ശേഷം എനിക്ക് ശുഭരാത്രി ആശംസിച്ച് തന്റെ മൊബൈൽ ഫോണുമായി കിടക്കയിലേക്ക് ചാടി. ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഒരു ലൈവ് ഒക്കെ പോയതിനു ശേഷം കുറച്ചു നേരം ആ വരാന്തയിൽ ഒരു ചാരുകസ്സേരയിൽ ഇരുന്നു. അവിടെ അങ്ങനെ കാറ്റ് ഒക്കെ കൊണ്ട് മൊബൈലിൽ വന്ന മെസ്സേജുകൾക്കൊക്കെ മറുപടിയും കൊടുത്ത് കുറേ നേരം ഇരുന്ന് ഉറങ്ങിപ്പോയത് അറിഞ്ഞില്ല.


Varkala Beaches

പാപനാശം ബീച്ച്

Papanasham Beach

Papanasham Beach

അടുത്ത ദിവസം രാവിലെ എഴുന്നേറ്റു പെട്ടെന്ന് ഒന്ന് ഫ്രഷ് ആയി വർക്കല ബീച്ചിലൂടെ (ബീച്ചുകളിലൂടെ എന്ന് പറയുന്നതാവും ശരി) ഒന്ന് നടന്നു കാണുവാനായി ഇറങ്ങി. അപ്പോഴും വിജിലേഷ് നല്ല ഉറക്കത്തിൽ ആയിരുന്നു. ഞാൻ പതുക്കെ മണലിലൂടെ നടന്ന് പാപനാശം ബീച്ചിൽ എത്തി. പാപനാശം ബീച്ചിൽ അതിരാവിലെ തന്നെ ആളുകൾ മരിച്ചവർക്കുവേണ്ടിയുള്ള കർമങ്ങൾ നടത്തുന്നുണ്ടായിരുന്നു.

Prayers for ancestors

Prayers for ancestors

ക്ലിഫ് ബീച്ച്

Ariel View of Varkala Cliff Beach

Ariel View of Varkala Cliff Beach

പാപനാശം ബീച്ചിൽ നിന്ന് ഒരല്പം ദൂരെയാണ് ക്ലിഫ് ബീച്ച്. ഞാൻ നടപ്പു തുടർന്ന് പാപനാശം ബീച്ചും താണ്ടി ഒരല്പം കൂടി പോയപ്പോൾ വോളിബാൾ നെറ്റ് ഒക്കെ ബീച്ചിൽ കെട്ടിയ ഒരിടത്ത് എത്തി. രാത്രിയിലും അതിരാവിലെയും ഒരു ചെറിയ മഴ ഉണ്ടായിരുന്നതുകൊണ്ടാവാം, രാവിലെ അവിടെ വോളിബാൾ കളിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. പക്ഷെ, വ്യായാമം ചെയ്യുന്നവരും നടപ്പുകാരും ഉണ്ടായിരുന്നു. കുറച്ചു കൂടി മുൻപോട്ട് നടന്നാൽ വർക്കല ക്ലിഫിനു താഴെയായി എത്തും. കാലാവസ്ഥ നല്ലതാണെങ്കിൽ ആ ക്ലിഫിൽ നിന്ന് പാരാഗ്ലൈഡിങ്ങിന് സൗകര്യം ഉള്ളതായി കേട്ടിട്ടുണ്ട്. ക്ലിഫിനു താഴെയായി ഉള്ള ബീച്ചിന് വർക്കല ക്ലിഫ് ബീച്ച് എന്നാണ് പറയുന്നത്. ഇളം മഞ്ഞ നിറത്തിൽ മണൽ നിരന്നു കിടക്കുന്ന ബീച്ചിന്റെ ഒരു വശത്ത് ഇരമ്പിയടിക്കുന്ന കടലും മറുവശത്ത് കുത്തനെയുള്ള കുന്നും. ക്ലിഫ് എന്ന് പറഞ്ഞാൽ തന്നെ തൂക്കാംപാറ എന്നാണല്ലോ.

ബ്ലാക്ക് ബീച്ച്

Black Beach

Black Beach

അവിടെ നിന്ന് ഇനിയും നടന്നാൽ ബ്ലാക്ക് ബീച്ചിൽ എത്തും. പക്ഷെ അതിനു ക്ലിഫിനു മുകളിൽ കയറി പാറക്കെട്ടുകളുടെ മുകളിലൂടെ അപ്പുറത്തു ചെല്ലണം. ക്ലിഫിനു മുകളിൽ ക്ലിഫിനോട് ചേർന്ന് ഉള്ള വഴിയിലൂടെ നടക്കുമ്പോൾ നമുക്ക് താഴെ ബീച്ചിന്റെ ഉയരത്തിൽ നിന്നുള്ള കാഴ്ച ലഭിക്കും. ഒരു വശത്ത് ആഴത്തിൽ കടൽ ആണെങ്കിൽ മറുവശത്തു അടഞ്ഞുകിടക്കുന്ന ചെറിയ കടകൾ ആണ്. മഴക്കാലം ആയതുകൊണ്ടും, അധികം വിനോദസഞ്ചാരികൾ ഇല്ലാത്തതുകൊണ്ടും, മിക്ക കടകളും അടഞ്ഞുതന്നെയാണ് കിടക്കുന്നത്. കടകൾ മാത്രമല്ല ഹോട്ടലുകളും റിസോർട്ടുകളും എല്ലാം അടച്ചിരിക്കുകയാണ്.

കുറച്ചുകൂടെ മുൻപോട്ട് നടന്ന് പടവുകൾ ഇറങ്ങി ഞാൻ ചെന്നത് ബ്ലാക്ക് ബീച്ചിലേക്കാണ്. അവിടെ നിന്ന് വീണ്ടും മുന്നോട്ട് പോയാൽ ഇനിയും ഉണ്ട് കുറെയേറെ ബീച്ചുകൾ, പക്ഷെ ഞാൻ ബ്ലാക്ക് ബീച്ചിൽ എന്റെ നടപ്പു നിറുത്തുവാൻ തീരുമാനിച്ചു. കറുത്ത മണൽ നിറഞ്ഞു കിടക്കുന്ന കടൽത്തീരം ആയതുകൊണ്ടാണ് ഇതിന് ബ്ലാക്ക് ബീച്ച് അല്ലെങ്കിൽ കറുത്ത ബീച്ച് എന്ന പേരുവന്നത്. പക്ഷെ ആ പടവുകൾ ഇറങ്ങുമ്പോൾ കറുത്ത മണൽ തീർത്തും കുറച്ചു മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. ബീച്ചിൽ ഇറങ്ങി കാലുകൊണ്ട് മുകളിലെ മണൽ പാളി ഒന്ന് തടുത്തു മാറ്റിയപ്പോൾ കറുത്ത മണൽത്തരികൾ മാത്രം. മഴക്കാലം ആയിരുന്നതുകൊണ്ട് വെള്ള മണൽ ഒഴുകിവന്ന് കറുത്ത മണലിന്റെ മുകളിലായി ഒരു തട്ട് തീർത്തിരിക്കുകയാണ്.

വർക്കലയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക്

ബ്ലാക്ക് ബീച്ചിൽ നിന്നും നടന്ന് റിസോർട്ടിൽ തിരികെ എത്തിയപ്പോൾ വിജിലേഷും ഉറക്കം ഉണർന്നു. അങ്ങനെ ഞങ്ങളുടെ രാമേശ്വരം യാത്രയുടെ രണ്ടാം ദിവസം തുടങ്ങുകയാണ്. വർക്കലയിൽ നിന്നും ഞങ്ങൾ പോയത് തിരുവനന്തപുരത്തേയ്ക്ക് ആണ്. യാത്ര സമുദ്ര തീരത്തുകൂടി തന്നെ. ഒരുവശത്ത് ഇരച്ചു തുള്ളുന്ന കടലും മറുവശത്ത് കാറ്റിൽ ഉലയുന്ന പച്ചപ്പും. കടലോരത്തുകൂടി ഉള്ള വഴി ആയതുകൊണ്ടാണോ അതോ പ്രാധാന്യം കുറവുള്ള വഴി ആയതിനാലാണോ എന്ന് അറിയില്ല, ഞങ്ങൾ സഞ്ചരിച്ച വഴിക്കു വീതി കുറവും കുഴികൾ കൂടുതലും ആയിരുന്നു.


Varkala to Pazhankanji Kada, Trivandrum

പഴങ്കഞ്ഞിയും കിഴിബിരിയാണിയും

Pazhankanji Side

Pazhankanji side dishes

തിരുവനന്തപുരത്ത് ഇടനേരം എന്ന ഒരു ചെറിയ കടയിൽ പഴങ്കഞ്ഞി ലഭിക്കും എന്ന് വിജിലേഷ് പറഞ്ഞപ്പോൾ, പ്രാതൽ അവിടെ നിന്നാവാം എന്ന് ഉറപ്പിച്ചു. പഴങ്കഞ്ഞി മാത്രമല്ല, ചോറും കറികളും, ബിരിയാണികളും, പലഹാരങ്ങളും, ഒക്കെ ഉണ്ട് അവിടെ. ഞാൻ പഴങ്കഞ്ഞി കഴിക്കാം എന്ന തീരുമാനത്തിൽ നിന്ന് മാറ്റം ഒന്നും വരുത്താതെ പിടിച്ചു നിന്നപ്പോൾ, വിജിലേഷിന്റെ അഭിപ്രായം ബിരിയാണിയിൽ ആയിരുന്നു – അതും കിഴി ബിരിയാണിയിൽ.

Kizhi Biriyani

Kizhi Biriyani

നല്ല മൺചട്ടിയിൽ ഒരു ചട്ടി പഴങ്കഞ്ഞി ചുവന്നുള്ളിയും, ഇഞ്ചിയും, കാന്താരി മുളകും ഒക്കെ ചതച്ച് മേശപ്പുറത്തു എത്തിയപ്പോൾ വിജിലേഷിന്റെ തീരുമാനം തെറ്റിയോ എന്ന് ഇഷ്ടന് തോന്നാതിരുന്നില്ല. കൂടെ കൂട്ടുവാൻ മീൻപീരയും, ആട്ടിറച്ചി ചതച്ചതും, ചമ്മന്തിയും ഒക്കെ കണ്ടപ്പോൾ പിന്നെ പറയാൻ ഉണ്ടോ? പക്ഷെ, കിഴിബിരിയാണിയും മോശക്കാരൻ ആയിരുന്നില്ല. അതിന്റെ വാസന എന്നെ വിജിലേഷിന്റെ പൊതിയിൽ നിന്നും ഒരല്പം ബിരിയാണി എടുത്തു രുചിച്ചുനോക്കുവാൻ പ്രേരിപ്പിക്കാതിരുന്നില്ല.
പക്ഷെ ആ പഴങ്കഞ്ഞിയുടെ രുചി അത് കുടിച്ചാൽ മാത്രമേ അറിയൂ.

തുടർന്ന് വയ്ക്കൂ: രാമേശ്വരം യാത്ര 3

5 2 votes
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jithin Ram
Jithin Ram
23 days ago

Jeevakkarillatha resortil anganae room kitti Ebbin chetta, entayalium pazcham kangium kizhi biriayanium poli ayetundu. Chettan joggingnu eragiappo vidasikala arayum kandillae.

Nuhman
Nuhman
22 days ago

Super cheetaa

No ratings yet.