Velliyazhchakaavu Toddy Shop
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന രാമേശ്വരം എന്ന പുണ്യസ്ഥലം എന്നും എനിക്ക് കൗതുകം തന്നിട്ടുള്ള ഇടങ്ങളിൽ ഒന്നാണ്. ഞങ്ങൾ (ഞാനും വിജിലേഷും) ഏകദേശം രണ്ടു വർഷം മുൻപാണ് രാമേശ്വരത്തേയ്ക്കുള്ള ഒരു യാത്രയ്ക്ക് പദ്ധതി ഇട്ടത്. 
Rameswaram Part 1 Video
 
രാമേശ്വരം യാത്രയുടെ തുടക്കം കൊച്ചിയിൽ നിന്ന് ആയിരുന്നു എന്ന് പറയാതെ വയ്യ. കാരണം, ഞാൻ കൊച്ചിയിൽ താമസിക്കുന്നതുകൊണ്ട് യാത്രയുടെ തുടക്കം കൊച്ചിയിലെ എന്റെ വീട്ടിൽ നിന്ന് ആയിരുന്നു. പക്ഷെ, വിജിലേഷ് എന്നോടൊപ്പം കൂടിയത് കൊല്ലത്തു നിന്ന് ആണ്.
 
കൊച്ചിയിൽ നിന്ന് സമുദ്രതീരം വഴിയായിരുന്നു ഞങ്ങൾ യാത്ര പ്ലാൻ ചെയ്തത്. പാടിവട്ടം അടുത്തുള്ള എന്റെ വീട്ടിൽ നിന്ന് അതിരാവിലെ തന്നെ ഞാൻ ഫോർട്ട് കൊച്ചിയിൽ എത്തി. അവിടെ നിന്ന് കടലോരം വഴി സഞ്ചരിച്ച് അന്ധകാരനഴി ബീച്ചിൽ എത്തിയപ്പോൾ നേരം പുലർന്നു. പക്ഷെ നല്ല മഴയുടെ ലക്ഷണം അപ്പോൾ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അവിടെ നിന്ന് മറ്റു കുറച്ചു ബീച്ചുകൾ ഒക്കെ കണ്ടു പെട്ടെന്ന് തന്നെ മാരാരി ബീച്ചിലേക്ക് പോയി.
മാരാരി ബീച്ചിൽ എത്തും മുൻപ് തന്നെ മഴ പെയ്തതുകൊണ്ട് കുറച്ചു നേരം ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞ്, മഴ ഒരല്പം തുവർന്നപ്പോൾ, ഒരു കുടയും എടുത്തുകൊണ്ടു ഞാൻ ബീച്ചിലേക്ക് നടന്നു. അതിനടുത്തുള്ള മറ്റു ബീച്ചുകളെക്കാൾ വ്യത്യസ്തമാണ് മാരാരി ബീച്ച്. ഒരു വശത്ത് തഴച്ചു വളരുന്ന തെങ്ങിൻതോപ്പുകളും മറുവശത്ത് പച്ചക്കടലും മുകളിൽ നീല ആകാശവുമായി മാരാരി ബീച്ച് വളരെ സുന്ദരം ആണ്.
Marari Beach

Fishermen Returning with their catch at Marari Beach

 
മാരാരി ബീച്ചിൽ നിൽക്കുമ്പോൾ നമ്മുക്ക് അങ്ങ് ദൂരെ കടലിൽ മീൻ പിടിക്കുവാൻ പോയ ചെറിയ വള്ളങ്ങളെ കാണുവാൻ കഴിയും. കുറച്ചുപേർ അന്നത്തെ മത്സ്യബന്ധനം ഒക്കെ കഴിഞ്ഞു തിരികെവരുന്നും ഉണ്ട്. ഞാൻ അങ്ങനെ അവിടെ നിന്ന് പതുക്കെ എന്റെ കാറിലേക്ക് നടന്നു. അങ്ങനെ നടന്നു വരുമ്പോൾ ഒരു സ്ഥലത്ത് അന്ന് രാവിലെ പിടിച്ച മീനുകളെ കൂട്ടിയിട്ട് ലേലം ചെയ്യുന്ന കാഴ്ചയും കണ്ടു.
 
മാരാരി ബീച്ചിൽ നിന്നും ഞാൻ ആലപ്പുഴ ബീച്ചിലേക്ക് യാത്ര തിരിച്ചു. ആലപ്പുഴ ബീച്ച് പക്ഷെ നല്ല നീളത്തിലും വീതിയിലും മണൽ നിരന്നു കിടക്കുന്ന വലിയ ഒരു ബീച്ച് ആണ്. ആലപ്പുഴ ബീച്ചിനോട് ചേർന്ന് തന്നെ ഒരു പഴയ പാർക്കും കുറെ ചെറിയ കടകളും ഉണ്ട്. എന്നെ ആ ബീച്ചിൽ ഏറ്റവും ആകർഷിച്ചത് തുരുമ്പെടുത്ത് ദ്രവിച്ച ഒരു പഴയ കടൽപ്പാലം ആയിരുന്നു – കിഴക്കിന്റെ വെന്നീസ് എന്ന ആലപ്പുഴയെ അതിന്റെ പഴയകാല പ്രൗഡിയെ ഓർമിപ്പിക്കുവാൻ എന്നവണ്ണം ഇന്നും അറബിക്കടലിന്റെ തിരകളെ ചെറുത്തു നിൽക്കുന്ന ആലപ്പുഴ കടൽപ്പാലം.
Alappuzha Pier

Alappuzha Pier (Kadal Paalam)

 
ആലപ്പുഴയിൽ നിന്ന് കൊല്ലത്തേയ്ക്ക് കടലും, കായലും, വയലും, നാടും ഒക്കെ കണ്ടുകൊണ്ട് ഞാൻ യാത്ര തുടർന്നു. കൊല്ലത്ത് നിന്ന് വിജിലേഷിനെയും കൂട്ടി അന്ന് ഉച്ച ഭക്ഷണം കഴിക്കുവാൻ തീരുമാനിച്ചിരുന്ന ഭക്ഷണശാലയിൽ എത്തിയപ്പോൾ അവർക്ക് വീഡിയോ ചെയ്യുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. ഏതായാലും എനിക്ക് രുചിയുടെ വീഡിയോ ആവശ്യമായതുകൊണ്ട് ഞങ്ങൾ യാത്ര തുടരുവാൻ തീരുമാനിച്ചു.
Fish Curry in Velliyazhchakkavu Toddy Shop

Fish Curry in Velliyazhchakkavu Toddy Shop

 
പ്രാതൽ പോലും കഴിക്കാഞ്ഞ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു, പക്ഷെ കടൽത്തീരത്തുകൂടി തന്നെ ഞങ്ങൾ യാത്ര തുടർന്ന്‌ വർക്കലയിൽ ഉള്ള വെള്ളിയാഴ്ചക്കാവ് ഷാപ്പിൽ എത്തി. ഷാപ്പിലെ രുചികൾ നമ്മളിൽ പലർക്കും എന്നും ഒരു വികാരം ആണ് – എനിക്കും. അവിടെ ഞങ്ങൾ കപ്പയും മീനും താറാവുകറിയും കൂട്ടി വയറു നിറച്ച് ഭക്ഷണം കഴിച്ചതിനു ശേഷം വർക്കല ബീച്ചിനോട് ചേർന്ന് കിടക്കുന്ന ഒരു റിസോർട്ടിൽ പോയി തങ്ങി.
4.3 3 votes
Article Rating
Subscribe
Notify of
guest
5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Shifa
Shifa
24 days ago

രാമേശ്വരം 😍😍😍വാക്കുകൾ ഇല്ല പറയാൻ.. നല്ല place ആണ് അതുപോലെ തന്നെ കാണാൻ ഒരുപാട് ഉണ്ട്……. ഒരു തവണ പോയാൽ പിന്നെ യും പോകാൻ തോന്നും അവിടെ……😍😍😍😍

trackback

[…] ഞങ്ങളുടെ രാമേശ്വരം യാത്രയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം: കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ചക്കാവ് … […]

Sreekanth
19 days ago

We once there for a decor work. Its a nice place

No ratings yet.