Rameswaram Trip Palm Wine

പഴങ്കഞ്ഞിയും കുടിച്ച് പൊതിച്ചോറും കഴിച്ച് ഞങ്ങൾ നേരെ പോയത് വിജിലേഷിന്റെ സ്വന്തം വീട്ടിലേക്കാണ്. ഇറനിയേൽ എന്ന സ്ഥലത്ത്‌ തെങ്ങിൻ തോപ്പുകളുടെ നടുവിൽ സുന്ദരമായ ഒരു വീട്. നല്ല പഴയ ഓർമകളെ തലോടി ഉണർത്തുന്ന ആ വീടും പരിസരവും ആർക്കും ഇഷ്ടമാവും.

രാമേശ്വരം യാത്ര ഇതുവരെ നിങ്ങൾ വായിച്ചിട്ടില്ല എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ: പഴങ്കഞ്ഞിയിൽ നിന്ന് പൊതിച്ചോറിലേയ്ക്ക്

Vijilesh’s House

അന്ന് വൈകിട്ട് അത്താഴം വിജിലേഷിന്റെ അമ്മയുടെ വക ആയിരുന്നു. അത്താഴത്തിനു കറികൾ പലത് ഉണ്ടായിരുന്നെങ്കിലും, എനിക്ക് ഏറ്റവും ഇഷ്ടമായത് കൂന്തൽ തോരൻ ആയിരുന്നു. കൂന്തൽ എന്നോ കണവ എന്നോ പറയുന്ന ഈ കടൽ ജീവിയെ വട്ടത്തിൽ മുറിച്ച് മാവിൽ മുക്കി നന്നായി എണ്ണയിൽ വറുത്തു കഴിച്ചാണ് പരിചയം – അതിനു ഇംഗ്ലീഷിൽ ആളുകൾ സ്ക്വിഡ് ഗോൾഡൻ ഫ്രൈ എന്നും പറയും. പക്ഷെ, വിജിലേഷിന്റെ അമ്മയുടെ വക കൂന്തൽ തോരൻ ഒരു സംഭവം തന്നെയായിരുന്നു.

Idli, Chamanthi and Sambar

Idli, Chamanthi and Sambar – Breakfast

അത്താഴത്തിനു ശേഷം ഞാനും എന്റെ സുഹൃത്തും ഓരോ പായയും എടുത്ത് ഇളം കാറ്റ് കൊണ്ട് വർത്തമാനം പറഞ്ഞു ഇരിക്കുവാനായി വീടിന്റെ വരാന്തയിലേക്ക് ഇറങ്ങി. കുറച്ചുനേരം ഞാൻ അതിൽ ഒരു പായയിൽ ഇരുന്നു വിജിലേഷ് പറഞ്ഞ കഥകൾ കേട്ടു. അല്പം കഴിഞ്ഞപ്പോൾ മെല്ലെ ഞാൻ ആ പായയിൽ കിടന്നു. പിന്നെ എപ്പോഴോ ആ കിടപ്പിൽ തന്നെ ഞാൻ മയക്കത്തിലേക്ക് തെന്നി വീണു. ഞാൻ മയങ്ങിപ്പോയ വിവരം പിന്നീട് മനസ്സിലാക്കിയ എന്റെ കൂട്ടുകാരനും തന്റെ പായയിൽ കിടന്നു ഉറങ്ങിയിട്ടുണ്ടാവണം.

Wind wheels on our way

Wind wheels on our way

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ അമ്മയുണ്ടാക്കിയ ഇഡലി സാമ്പാറും ചമ്മന്തിയും കൂട്ടി കഴിച്ചതിനു ശേഷം ഞങ്ങളുടെ രാമേശ്വരം യാത്ര തുടർന്നു. ഇറനിയേലിൽ നിന്നും മുന്നൂറോളം കിലോമീറ്റർ സഞ്ചരിച്ചാലേ ഞങ്ങൾ അന്ന് തങ്ങുവാൻ പദ്ധതിയിട്ട സ്ഥലത്തു എത്തൂ – മണ്ഡപം എന്ന സ്ഥലത്ത്. രാമേശ്വരത്തു നിന്നും വെറും ഇരുപത്തിയഞ്ചിൽ താഴെ കിലോമീറ്ററുകൾ ദൂരമേയുള്ളൂ മണ്ഡപത്തിലേക്ക്.

Vijilesh Driving Towards Rameswaram

Vijilesh Driving Towards Rameswaram

തമിഴ്‌നാടിന്റെ തെങ്ങിൻ തോപ്പുകളിലൂടെ സഞ്ചരിച്ചു തുടങ്ങിയ ഞങ്ങൾ പിന്നീട് കാറ്റാടി ചക്രങ്ങൾ കണ്ടു തുടങ്ങി. കാറ്റിന്റെ ശക്തിയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ കാറ്റാടി മരങ്ങൾ കാണുവാനും ഒരു ശേലുണ്ട് കേട്ടോ. അവിടെ നിന്നും വീണ്ടും മുന്നോട്ട് പോയപ്പോൾ ഉപ്പു പാടങ്ങളും പിന്നീട് കണ്ണെത്താദൂരത്തോളം മണൽപ്പരപ്പും കണ്ടു.

അല്പദൂരം കൂടി സഞ്ചരിച്ചപ്പോൾ ഞങ്ങൾ ഒരു സ്ഥലത്ത് വാഹനം നിറുത്തി ഒരു തമിഴ്‌നാടൻ ഊണ് കിഴിച്ചു. പ്രത്യേകിച്ച് എടുത്ത് പറയാൻ യാതൊരു വിശേഷവും ഇല്ലാത്ത ഒരു ഊണ് എന്ന് മാത്രമേ എനിക്ക് ആ അനുഭവത്തെക്കുറിച്ച് പറയുവാൻ ഉള്ളൂ. പക്ഷെ അതിന്റെ കേടു തീർക്കുവാൻ ഞങ്ങൾ ഒരിക്കൽക്കൂടി വണ്ടി നിറുത്തി. ഇപ്രാവശ്യം ഒരു പനംതോട്ടത്തിന്റെ അടുത്തു ആയിരുന്നു ഞങ്ങൾ നിറുത്തിയത്.

Palm Field

Palm Field

പനകളും, തെങ്ങും, നാരകച്ചെടികളും നിൽക്കുന്ന ഒരു തോട്ടം; അതിനു മുൻപിൽ ഒരു ചെറിയ ഓല മേഞ്ഞ കടയിൽ കരിക്കും അക്കാനിയും വിൽക്കുന്നു. അക്കാനി അഥവാ നൊങ്കുപനയുടെ മധുരക്കള്ള് കുടിക്കുവാനായിരുന്നു ഞങ്ങൾ രണ്ടാൾക്കും താല്പര്യം. മധുരക്കള്ളിൽ നിന്നും രുചിയ്ക്കു ഒരല്പം വ്യത്യാസം ഉണ്ട്, പക്ഷെ അക്കാനി നല്ല ഒരു പാനീയം ആണ് എന്ന് പറയുവാൻ എനിക്ക് ഒരു മടിയും ഇല്ല. അക്കാനി കുടിച്ചതിനു ശേഷം ഞങ്ങൾ അതിനു അടുത്തുതന്നെ കണ്ട ഒരു പനംചക്കര നിർമാണ ശാലയും കണ്ടു. അവിടെ നിന്നും അധിക ദൂരം ഉണ്ടായിരുന്നില്ല മണ്ഡപത്തിലേക്ക്.

.

4.5 2 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
No ratings yet.