Northeast Trip

Northeast India Bike Ride was something that I was anxious about, a ride through the plains of Assam, and then to the cloudy mountains of Meghalaya to the blue-green mountains of Manipur, and finally to the land of hornbill festival – the Nagaland. This article is in Malayalam. 

2017 ഡിസംബറിൽ ആണ് ഞാൻ മേഘാലയ എന്ന ഇന്ത്യയുടെ സുന്ദരമായ സംസ്ഥാനം ആദ്യമായി കാണുന്നത്. ആ നാടിന്റെ ഓമനത്തം നിറഞ്ഞ മലഞ്ചെരിവുകളും മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും വർണശബളമായ മേഘക്കെട്ടുകളും എല്ലാം എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെയാണ് ഞാൻ വീണ്ടും ഒരു യാത്ര മേഘാലയ ഉൾപ്പെടുത്തി പദ്ധതിയിട്ടത് – ഒരു ബൈക്ക് യാത്ര.

2018 സെപ്റ്റംബറിൽ തുടങ്ങിയ ഞങ്ങളുടെ യാത്ര കൊച്ചിയിൽ നിന്നും വിമാനത്തിൽ ഗുവാഹത്തി വരെയും പിന്നെ അവിടെനിന്നും ബൈക്കിലുമായി ആണ് തീരുമാനിച്ചിരുന്നത്. അങ്ങനെ ഞങ്ങൾ കൊച്ചി വിമാനത്താവളത്തിൽ നിന്നും പരന്ന ആകാശത്തിന്റെ മേഘചുരുളുകളഴിച്ചു വിമാനത്തിൽ യാത്ര തുടങ്ങി.

Northeast India Trip - Beginning
വിമാനയാത്ര – നോർത്ത് ഈസ്റ്റ് യാത്രയുടെ തുടക്കം

വിമാനയാത്രയിൽ കണ്ട നിറപ്പകിട്ടാർന്ന ആകാശത്തട്ട് ക്യാമെറയിൽ പകർത്തുവാനായി ഞാൻ ശ്രമിക്കുമ്പോൾ വിനീത് (എന്റെ സുഹൃത്തും സഹയാത്രികനും) തൊട്ടടുത്ത കസ്സേരയിൽ നിദ്രയുടെ ഗർത്തങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു. അവനെ ഒന്ന് പുച്ഛത്തോടെ നോക്കിയതിനുശേഷം ഞാൻ എന്റെ തൊഴിലിൽ ശ്രദ്ധ ചെലുത്തി.

ഞങ്ങളുടെ വിമാനയാത്ര കൊച്ചിയിൽ നിന്നും ബാംഗ്ലൂർ വരെയും പിന്നെ ബാംഗ്ലൂരിൽ നിന്നും ഗുവാഹത്തി വരെയും ആയിരുന്നു. ബാംഗ്ലൂരിൽ വിമാനമിറങ്ങിയ ഞങ്ങൾ സുരക്ഷാ ചട്ടങ്ങൾ എല്ലാം കഴിഞ്ഞു ബാംഗ്ലൂർ വിമാനത്താവളത്തിന്റെ ഫുഡ് കോർട്ടിലേക്കാണ് നേരെ പോയത്. നമ്മുടെ ദക്ഷിണേന്ത്യ വിഭവങ്ങളിൽ പെട്ട തൈരുസാദം ആണ് ഞാൻ തിരഞ്ഞെടുത്തത്, പക്ഷെ വിനീതിന് പ്രിയം ചീന വിഭവമായ ഫ്രൈഡ് റൈസ് ആയിരുന്നു.

Journey to Guwahati and Curd Rice Experience

തൈരുസാദം വിലയിൽ ഒട്ടും പിന്നിൽ ആയിരുന്നില്ലെങ്കിലും രുചിയിൽ അത്ര പോരായിരുന്നു. പക്ഷെ ഒരു വിമാനത്താവളത്തിലോ റെയിൽവേ സ്റ്റേഷനിലോ നമ്മുക്ക് രുചിയിലേറെ വൃത്തിക്കാണ് പ്രാധാന്യം എന്നതുകൊണ്ട് തന്നെ ഞാൻ സംതൃപ്‌തനായിരുന്നു.

3:30നു ബാംഗ്ലൂരിൽ നിന്നും തിരിച്ച ഞങ്ങൾ നോർത്ത്ഈസ്റ്റ് ഇന്ത്യയുടെ മുഖ്യ മഹാനഗരമായ ഗുവാഹത്തിയിൽ എത്തിയപ്പോൾ സമയം 6:30 കഴിഞ്ഞിരുന്നു. ഞങ്ങൾ അവിടെനിന്നു ഞങ്ങളുടെ സാധനസാമഗ്രികൾ എല്ലാം എടുത്ത് ഒരു ടാക്സിയിൽ ബ്ര്ഹമപുത്രയുടെ തീരത്തുള്ള ഒരു സെർവിസ്ഡ് അപ്പാർട്മെന്റിലേക്കു തിരിച്ചു. അപാർട്മെന്റ് ഒക്കെ ഞങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്തതായിരുന്നു.

കാർത്തിക് പൂജയുടെ ദിനമായിരുന്ന അന്ന് പൂജാ മണ്ഡപങ്ങൾ എല്ലാം നല്ല ആഘോഷ മേളയിൽ ആയിരുന്നു. പാട്ടും നൃത്തവും പ്രാർത്ഥനയും എല്ലാമായി. എന്തായാലും കാർത്തിക് പൂജയുടെ അവധി ഞങ്ങൾക്ക് ഉപകാരമായി എന്ന് വേണം പറയുവാൻ. സാധാരണഗതിയിൽ നന്നേ തിരക്കുള്ള വീഥികൾ എല്ലാം തന്നെ അധികവും വിജനമായിരുന്നു – പൂജാ മണ്ഡപങ്ങളുടെ ചുറ്റുവട്ടത്തുള്ള ജനക്കൂട്ടം ഒഴിച്ചാൽ.

ബ്രഹ്മപുത്രയുടെ തീരത്തുള്ള ഞങ്ങളുടെ അന്നത്തെ വസതിയിൽ ചെന്ന് ഇറങ്ങിയപ്പോൾ ഒരു ഇളം കാറ്റ് പുഴയിൽനിന്നും ഉയർന്നു ഞങളെ തഴുകി കടന്നു പോയി. “യാത്രയുടെ തുടക്കം മാത്രമാണിത് … ഇനിയുമുണ്ട് 26 ദിവസം നീളുന്ന ബൈക്ക് സഞ്ചാരം.” ഞാൻ എന്റെ മനസ്സിന്റെ ആഹ്ളാദത്തെ പിടിച്ചു നിറുത്തി.

Continue reading… Guwahati to Shillong

Rad our Northeast Blogs: 

  1. Kochi to Guwahati (The Beginning)
  2. Guwahati to Shillong

Leave a Reply

avatar
  Subscribe  
Notify of
No ratings yet.