Kozhikode Beach

Kozhikode Food Tour is a brief account of our food exploration in Kozhikode city and around. This blog is in Malayalam. 

കോഴിക്കോട് എന്ന് കേൾക്കുമ്പോൾ രുചികളുടെ ഭാണ്ഡകെട്ട് തുറക്കുന്ന ഒരു ഫീൽ ആണ് മനസ്സിൽ. എവിടെ തിരിഞ്ഞു നോക്കിയാലും നല്ല മനം കവരുന്ന വിഭവങ്ങൾ. കോഴിക്കോടിന്റെ രുചികൾ പോലെ തന്നെയാണ് അവിടെയുള്ള മനുഷ്യരുടെ സ്നേഹവും കോഴിക്കോടിനെ ചുറ്റിപ്പറ്റിയുള്ള സുന്ദരമായ സ്ഥലങ്ങളും.

Kozhikode Biriyani
Kozhikode Biriyani is a must try during your Kozhikode Food Tour

കോഴിക്കോടിന്റെ രുചി വിശേഷങ്ങൾ അന്വേഷിച്ചായിരുന്നു ഞങ്ങളുടെ യാത്ര. പോവുന്ന വഴി കോട്ടക്കൽ VH Avil Milk സെന്ററിൽ ഒന്ന് നിറുത്തി, പിന്നീട് പാരഗോണിൽ നല്ല വെള്ളയപ്പവും കോഴി സ്റ്റൂവും കഴിച്ചു അതിനു അടുത്തുള്ള ഒരു ചെറിയ കടയിൽ നിന്നും മനസ്സിനെ തണുപ്പിക്കുന്ന പാൽ സർബത്തും കുടിച്ചു.

Kozhikodan Halwa
Kozhikodan Halwa

പക്ഷെ കോഴിക്കോട് പോയാൽ കോഴിക്കോടൻ ബിരിയാണി കഴിക്കണം അതേപോലെ തന്നെ മിഠായി തെരുവിൽ പോയി കോഴിക്കോടൻ ഹൽവ രുചിക്കണം. എല്ലാം കഴിഞ്ഞു കോഴിക്കോട് ബീച്ചിലൂടെ നടക്കണം പിന്നെ ബീച് വിഭവങ്ങൾ ആസ്വദിക്കണം. ഇതെല്ലം കഴിഞ്ഞു കോഴിക്കോട് നഗരത്തിനു നടുവിൽ ഒരു പൈതൃകം വിളിച്ചറിയിക്കുന്ന തറവാട്ട് വീട്ടിൽ തങ്ങണം പിന്നെ അടുത്ത ദിവസം അമ്മ ഹോട്ടലിലെ മീൻ പൊരിച്ചത് കഴിക്കണം. ഞങ്ങൾ ഇതെല്ലം ചെയ്തു കേട്ടോ.

You can read our Kozhikode experiences here: 

  1. Kottakkal Avil Milk
  2. Kozhikode Biriyani and Milk Sarbath
  3. Kozhikode Mittayi Theruvu
  4. Kozhikode Street Food & Beach Food
  5. Harivihar Heritage Homestead and Ayurveda Resort
  6. Kozhikode Amma Hotel
  7. Kozhikode Balettante Meenkada
  8. Kozhikode Salkara

ഞങ്ങൾ രുചിച്ച കോഴിക്കോടൻ വിഭവങ്ങളും ഞങ്ങൾ കണ്ട കോഴിക്കോടൻ കാഴ്ചകളും വെറും ഒരു ട്രൈലെർ മാത്രമാണ്. ഇനിയും എത്രയെത്ര രുചിക്കൂട്ടുകൾ, എത്രയോ സുന്ദരമായ കാഴ്ചകൾ. വീണ്ടും പോവണം കോഴിക്കോട്ടേക്ക്.

Leave a Reply

avatar
  Subscribe  
Notify of
No ratings yet.