Hyderabadi Paneer Handi Biriyani

ബിരിയാണികൾ പലതരം ഉണ്ട് – മലബാർ ബിരിയാണി, ഹൈദരാബാദി ബിരിയാണി, ല്ക്കനോവി ബിരിയാണി, നാട്ടി ബിരിയാണി, നെല്ലി ബിരിയാണി, അഫ്‌ഘാനി ബിരിയാണി, … അങ്ങനെ നീണ്ടു പോവും ആ ലിസ്റ്റ്. ഈ ബിരിയാണികളെ വീണ്ടും ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, വെജിറ്റബിൾ ബിരിയാണി, പനീർ ബിരിയാണി, മത്സ്യ ബിരിയാണി, അങ്ങനെ പല ചേരുവകൾ വഴിയും വേർതിരിക്കാം. ബിരിയാണി ഏതു പേര് തന്നെ ആയാലും ഏതു ചേരുവ തന്നെ ആയാലും നമ്മൾ ഇന്ത്യക്കാർക്ക് പ്രീയങ്കരനാണ്.

കൊറോണ കാരണം പുറത്തിറങ്ങാൻ വയ്യാതെ ഇരിക്കുന്ന ഞങ്ങൾ ബിരിയാണി കഴിക്കുവാനുള്ള കൊതി മൂത്തപ്പോൾ വീട്ടിൽ ഒരു ബിരിയാണി ഉണ്ടാക്കി – ഹൈദരാബാദി പനീർ ബിരിയാണി. അത് ഉണ്ടാക്കിയതും നമ്മുടെ കലത്തിൽ. ബിരിയാണി ഞങ്ങൾ പാചകം ചെയ്തത് കാണുവാൻ നിങ്ങള്ക്ക് ഞങ്ങളുടെ വീഡിയോ കണ്ടു നോക്കാം.

ഹൈദരാബാദി പനീർ ബിരിയാണിയുടെ ചേരുവകൾ

I. പനീർ കൂട്ട് പുരട്ടി വെയ്ക്കുവാനായി II. ബിരിയാണി ചോറ് ഉണ്ടാക്കുവാനായി
1. പനീർ
2. കട്ട തൈര്
3. മഞ്ഞൾ പൊടി
4 . കാശ്മീരി മുളകുപൊടി
5. മല്ലിപ്പൊടി
6. ഗരം മസാല
7. ജാതിപത്രി
8. കറുവാപ്പട്ട
9. തക്കോലം
10. ഗ്രാമ്പൂ
11. കുരുമുളക്
12. ഏലയ്ക്കാ
13. ഉപ്പ്
14. ബിരിയാണി ഇല (ഉണ്ടെങ്കിൽ നല്ലത്)
15. പുതിന ഇല
16. മല്ലി ഇല
17. വറുത്തു കോരിയ സവോള
1. നീളമുള്ള ബിരിയാണി അരി
2. നെയ്യ്
3. വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ്
4. ഉപ്പ്
5. കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം, കുരുമുളക്
6. വെള്ളം
7. വറുത്ത കശുവണ്ടി, ഉണക്ക മുന്തിരി, സവോള
8. പാലും കുങ്കുമ പൂവും
9. സവോള
10. തക്കാളി
11. പച്ചമുളക്
12. മസാല പൊടി
13. പാല് + കുങ്കുമ പൂ

പാകം ചെയ്യുന്ന വിധം

1. ഇടത്തരം കഷ്ണങ്ങളായി മുറിച്ച പനീർ, ഒന്നാം കൂട്ടം ചേരുവകൾ കൂട്ടി 1 മുതൽ 2 മണിക്കൂർ വരെ ഫ്രിഡ്ജിൽ വെയ്ക്കുക.

2. മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി; ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് വഴറ്റി; കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം, കുരുമുളക് എന്നിവയും വഴറ്റി; കുതിർത്തു വെച്ച നീളമുള്ള ബിരിയാണി അരി ഉപ്പും ചേർത്ത് പാതി വേവിച്ചു എടുക്കുക.

3. എണ്ണയിലോ നെയ്യിലോ ഉണക്ക മുന്തിരിയും കശുവണ്ടിയും സവാളയും വറുത്തു കോരുക; ഈ സമയത്തു തന്നെ ഒരല്പം പാലിൽ കുങ്കുമ പൂ ചേർത്ത് വെയ്ക്കുക മാറ്റി വെയ്ക്കുക;

4. ഒരു കലത്തിൽ സവാളയും മസാലകളും വെളുത്തുള്ളിയും തക്കാളിയും വഴറ്റിയതിനു ശേഷം, അതിനു മുകളിൽ മാസാല പുരട്ടി വച്ചിരിക്കുന്ന പനീർ ഇട്ടു ഒന്ന് ചെറുതായി വഴറ്റുക.

5. അങ്ങനെ വഴറ്റിയ പനീറും മസാലയും ഏറ്റവും അടിയിൽ ഒന്ന് തട്ടി പൊത്തി നിരത്തിയതിനു ശേഷം അതിനു മുകളിൽ ഒരു നിര പാതി വേവിച്ച ചോറ്, അതിനു മുകളിൽ വറുത്ത സവോളയും കുങ്കുമപ്പൂ ചേർത്ത പാലും തൂകുക. വീണ്ടും ഒരു നിര ചോറ് പിന്നെ മല്ലിയിലയും പുതിന ഇലയും, വീണ്ടും ഒരു നിര ചോറ്. ഏറ്റവും മുകളിൽ വറുത്ത സവോള, കശുവണ്ടി, ഉണക്ക മുന്തിരി, പുതിന ഇല, മല്ലി ഇല എന്നിവ വിതറി യതിനു ശേഷം കിച്ചൻ നാപ്കിൻ വെച്ച് മൂടി അതിനു മുകളിൽ അടപ്പു വെച്ച് അടച്ചു ചെറു തീയിൽ (കനലിൽ) 20 മുതൽ 25 മിനിറ്റ് വരെ പാകം ചെയ്യണം.

അങ്ങനെ പാകം ചെയ്ത പനീർ ഹൈദരാബാദി ബിരിയാണി നാരങ്ങാ അച്ചാറും പപ്പടവും സാലഡും കൂട്ടി കഴിക്കാൻ ഗംഭീരം ആണ്.

2.6 5 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
No ratings yet.