Harivihar Heritage Homestead, Kozhikode: We were in Kozhikode for a food tour but decided to stay in a homestay that has a flavour of traditional Kerala Tharavadu. 

Location of Harivihar Heritage Homestead: https://goo.gl/UDuRQE

Tariff: Rs. 6000.00 onwards

Our Harivihar Resort Experience

കോഴിക്കോടൻ വിഭവങ്ങളുടെ ഉത്സാവം തന്നായിരുന്നു ഞങ്ങളുടെ കോഴിക്കോട്ടെ ആദ്യ ദിവസം. രുചി ആസ്വാദനം ഒക്കെ കഴിഞ്ഞു നന്നായി ഒന്ന് ഉറങ്ങുവാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലം ആണ് ഹരിവിഹാർ ആയുർവേദ റിസോർട്. പഴയ തറവാട് തന്നെ; അത് ഒന്ന് പുതുക്കി നന്നായി പരിചരിച്ച് ഒരു ആയുർവേദ ആശയത്തിൽ നടത്തിക്കൊണ്ടു പോവുന്ന ഒരു ചെറിയ റിസോർട്.

Harivihar Resort Courtyard
Harivihar Resort Courtyard

കോഴിക്കോട് നഗരത്തിന്റെ തിരക്കിന് നടുവിൽ ഒരു കൊച്ചു തറവാട് – നല്ല പച്ചപ്പും ഊഷ്മളതയും ഉള്ള ഒരു പഴയകാല തറവാട്. അവിടെ മുറികൾക്കും അവയിൽ ഉണ്ടായിരുന്ന ഗ്രഹോപകരണങ്ങൾക്കും ഉണ്ടായിരുന്നു ഒരു ആഢ്യത്തം. എല്ലാ മുറികളിലും ആയുർവേദ എണ്ണയുടെയും ഔഷധങ്ങളുടെയും ഒരു സുഖമുള്ള വാസനയും.

Harivihar Resort
Harivihar Resort

എനിക്ക് ഏറ്റവും ഇഷ്ടമായത് ആ തറവാടിന്റെ ചുറ്റുവളപ്പിൽ തന്നെയുണ്ടായിരുന്ന ഒരു കുളം ആണ്. രാവിലെ തന്നെ ഞാൻ ആ കുളത്തിൽ ഒന്ന് മുങ്ങി കുളിക്കുവാൻ മറന്നില്ല. കുളിക്കു ശേഷം അവരുടെ കുശിനിക്കാരൻ അച്ചുവേട്ടന്റെ വക നല്ല മധുര ദോശയും, ഉപ്പുമാവും, പിന്നെ കേസരിയും. മനസ്സ് നന്നേ തളിർത്തു.

How do I rate Harivihar Heritage Homestead, Kozhikode…

Ambiance: ⭐⭐⭐⭐🌥️ (4.5/5.0)
Service: ⭐⭐⭐⭐🌥️ (4.5/5.0)
Location:  ⭐⭐⭐⭐ (4.0/5.0)
Cleanliness: ⭐⭐⭐⭐⭐ (5.0/5.0)
Price: Moderately Expensive (Rs. 6000.00 onwards per night)

What I liked most about Harivihar Heritage Homestead

Of course, the heritage value and the friendly staff. Cleanliness is another thing that I would like to point out.