Umiam Lake in Meghalaya during our Guwahati to Shillong Bike Ride

Guwahati to Shillong was a bike ride that I always wanted to take on a slow pace. We rented two bikes from Guwahati and started off to sail through the vibrant nature of Meghalaya. 

ഷില്ലോങ്, മേഘാലയയുടെ തലസ്ഥാനം; അതേപോലെ തന്നെ പഴയ ആസ്സാമിന്റെ തസ്ഥാനവും; ഒരു കാലത്തു ബ്രിട്ടീഷുകാർ സ്നേഹിച്ചു ലാളിച്ച നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ വേനൽക്കാല വിനോദകേന്ദ്രം. ഞങ്ങളുടെ ആദ്യ ദിവസത്തെ നോർത്ത് ഈസ്റ്റ് ബൈക്ക് യാത്ര ഗുവാഹത്തിയിൽ നിന്നും ഷിലോങ്ങ് വരെയായിരുന്നു.

A Bike Ride from Guwahati until Shillong, YouTube video in Malayalam

ബ്രഹ്മപുത്രയുടെ തീരത്തുള്ള V Stay എന്ന serviced അപ്പാർട്മെന്റിൽ നിന്നും ഞങ്ങൾ അതിരാവിലെ തന്നെ യാത്ര തിരിക്കുവാൻ പദ്ധതിയിട്ടെങ്കിലും, ഞങ്ങൾ വാടകയ്‌ക്കെടുത്ത Royal Enfield Classic 500cc ഒരു നല്ല പണി തന്നു – fuel ടാങ്കിൽ ലീക്ക്. പിന്നെ ബൈക്ക് ഒക്കെ മാറ്റി, കിട്ടിയ ബജാജ് അവന്ജറിൽ യാത്ര തുടങ്ങിയപ്പോഴേക്കും സമയം ഉച്ചയായി.

ബ്രഹ്മപുത്രയുടെ ഓരത്തുകൂടി കുറച്ചു ദൂരം യാത്ര ചെയ്തു ഞങ്ങൾ ഗുവാഹത്തിയുടെ തിരക്കേറിയ വീഥികളിലൂടെ മെല്ലെ യാത്ര തുടർന്നു. തിരക്കൊക്കെ മാറി ദേശീയ പാതയെത്തിയപ്പോഴേക്കും നാല്പതോളം മിനിറ്റുകൾ പിന്നിട്ടിരുന്നു. ഭാഗ്യം, ദേശീയ പാത 27 ഒരല്പം തിരക്ക് കുറഞ്ഞ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചു. ആസ്സാമിന്റെ കൂടുതൽ ഭാഗവും നിരപ്പായ സ്ഥലങ്ങൾ ആണെങ്കിലും ഗുവാഹത്തിയിൽ നിന്നും ഞങ്ങൾ തുടങ്ങിയ യാത്രയിൽ NH 27 വളഞ്ഞും പുളഞ്ഞും മലകൾക്കിടയിലൂടെ ഞങ്ങളെ ജോറാബത് എന്ന സ്ഥലത്തെത്തിച്ചു.

Road to Shillong - NH 6
Road to Shillong – NH 6

ജോറാബത്തിൽ നിന്നും ഞങ്ങൾ NH 27 വിട്ട് NH 6 ലേക്ക് കടന്നു. ഇനിയുമുണ്ട് എൺപതിനു മുകളിൽ കിലോമീറ്ററുകൾ സഞ്ചരിക്കാൻ. അല്പദൂരം സഞ്ചരിച്ചപ്പോൾ തന്നെ ഞങ്ങൾ ഇടുക്കിയെയും വായനാടിനെയും ഓർമിപ്പിക്കുന്ന മലയോര പ്രദേശങ്ങൾ കണ്ടു തുടങ്ങി; മേഘാലയയിലേക്കു ഞങ്ങൾ കടക്കുകയാണ്.

മേഘാലയ എന്ന പേരിനു നന്നായി ചേരും വിധമായിരുന്നു ഞങ്ങളുടെ തലയ്ക്കുമുകളിൽ മേഘങ്ങളുടെ വർണവിതാനം. പല നിറങ്ങളിലും പല രൂപത്തിലുമായി ഒരു ചിത്രകാരന്റെ ക്യാൻവാസിൽ പതിഞ്ഞതുപോലെ ആനയും കുതിരയും ഒക്കെയായി ഞങ്ങളോടൊപ്പം ആ മേഘ കെട്ടുകൾ സഞ്ചരിച്ചു.

Shillong Meghalaya
Around Umiam Lake

മലകളും പുൽമേടുകളും ഒക്കെ താണ്ടി ഞങ്ങൾ ഉമിയം തടാകത്തിനു അടുത്തെത്തിയപ്പോഴേക്കും സമയം നാലുമണി കഴിഞ്ഞിരുന്നു. നമ്മുടെ കേരളം പോലെയല്ല നോർത്ത് ഈസ്റ്റ് ഇന്ത്യ, അവിടെ സൂര്യാസ്തമയം വളരെ നേരത്തെയാണ്. അപ്പോൾ തന്നെ ചുറ്റുവട്ടത്തുള്ള പ്രകാശം മങ്ങി തുടങ്ങിയിരുന്നു.

ഞങ്ങൾ ബൈക്ക് സ്റ്റാൻഡിൽ വെച്ച് ക്യാമറയും ആയി ഉമിയം തടാകത്തിനടുത്തേക്കു നടന്നു. ഒരു പാർക്കും കുട്ടികൾക്ക് കളിക്കുവാനായി കുറച്ചു സാമഗ്രികളും ഒക്കെ താണ്ടി ഞങ്ങൾ തടാകത്തിനു തീരത്ത് എത്തി. മനസ്സിനെ പിടിച്ചു നിറുത്തുന്ന സൗന്ദര്യം – അതാണ് ഉമിയം തടാകത്തിന്റെ വശ്യത.

Umiam Lake in Meghalaya during our Guwahati to Shillong Bike Ride
Umiam Lake in Meghalaya during our Guwahati to Shillong Bike Ride

തേക്കടിയുടെ തേക്ക് കുറ്റികളും ആൾത്തിരക്കും മാറ്റിനിറുത്തിയാൽ നമ്മൾ എന്ത് കാണുന്നുവോ ഏകദേശം അതാണ് ഞാൻ ഉമിയും തടാകത്തിൽ കണ്ടത്. അവിടെ ബോട്ടിങ്ങിനും നീന്തി കുളിക്കുവാനും ഒക്കെയായി സൗകര്യങ്ങൾ ഉണ്ട്. ഞങ്ങൾ പക്ഷെ കുറച്ചു നേരം ആ സൗന്ദര്യം ഒക്കെ ആസ്വദിച്ച് സൂര്യാസ്തമയവും കണ്ടു ഷില്ലോങ്ങിലേക്കു തിരിച്ചു.

ഷില്ലോങ്ങിൽ ഞങ്ങൾ എത്തിയപ്പോൾ നന്നേ ഇരുട്ടിയിരുന്നു. അന്ന് ഞങളുടെ താമസം ഷില്ലോങ്ങിലെ ഒരു ഹോംസ്‌റ്റേയിൽ ആയിരുന്നു – Aerodene Cottage. ബ്രിട്ടീഷ് ഇന്ത്യയുടെ ആർഭാട ജീവിതത്തെ അനുസ്മരിപ്പിക്കുന്ന താമസ സൗകര്യം ആയിരുന്നു Aerodene Cottageൽ ഞങ്ങൾക്ക് ലഭിച്ചത്. യാത്രയുടെ ആദ്യ ദിവസം അങ്ങനെ അവസാനിക്കുമ്പോൾ, അടുത്ത ദിവസം ഷില്ലോങ് കാഴ്ചകൾക്കായി മാറ്റി നിറുത്തി ഞങ്ങൾ ഉറങ്ങുവാനായി തീരുമാനിച്ചു.  

Guwahati to Shillong: Useful information for travellers

Distance between Guwahati and Shillong: 100 kilometers
Major roads between Guwahati and Shillong: NH 27 and NH 6
Major Attractions: Brahmaputra and several attractions in Guwahati, Uniam Lake and other attractions in Shillong
Road conditions: Safe and good, but winding roads

Rad our Northeast Blogs: 

  1. Kochi to Guwahati (The Beginning)
  2. Guwahati to Shillong

Leave a Reply

avatar
  Subscribe  
Notify of
No ratings yet.