മലപ്പുറത്ത് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് അടുത്തുള്ള ഡെലീഷ്യ ഹോട്ടൽ എന്ന് പറഞ്ഞാൽ മിക്ക ചിക്കൻ ബ്രോസ്റ്റ് പ്രേമികൾക്കും ഒരു വികാരം ആണ്. അത് മാത്രമല്ല, മലപ്പുറത്തെ ഏറ്റവും നല്ല റെസ്റ്റോറന്റുകളുടെ ഒരു ലിസ്റ്റ് എടുത്താൽ മുൻ നിരയിൽ തന്നെ കാണുന്ന ഒരു ഭക്ഷണശാലയാണ് ഡെലീഷ്യ. സാധാരണ രീതിയിൽ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 8:00 മണി മുതൽ രാത്രി 10:45 വരെ പ്രവർത്തിക്കുന്ന ഈ റെസ്റ്റോറന്റ് എല്ലാ പ്രായക്കാർക്കും കുടുംബ ഉപഭോക്താക്കൾക്കും യോജിച്ച ഒരു ഇടമാണ്.

രാവിലെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന ഡെലീഷ്യ ഹോട്ടലിൽ, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ആണ് തിരക്ക് കൂടുതൽ. ചിക്കൻ ബ്രോസ്റ്റും, ബീഫ് റിബ്സ് ഗ്രിൽ ചെയ്തതും, ആട്ടിൻ കാല് ഗ്രിൽ ചെയ്തതും, മട്ടൺ മന്തിയും ഒക്കെ ഇവിടെ നമുക്ക് ലഭിക്കാവുന്ന സ്പെഷ്യൽ ഇനങ്ങളിൽ ഉൾപെടും.

വളരെ നല്ല രീതിയിൽ തീൻ മേശകൾ ഒരുക്കിയിരിക്കുന്ന ഡെലീഷ്യയിൽ ഭക്ഷണമുറികൾ മൂന്നെണ്ണം ആണ് ഉള്ളത്. പല തരത്തിലുള്ള ഉപഭോക്താക്കൾക്ക് വേണ്ടി അവരുടെ ആവശ്യങ്ങളെ കണക്കിലെടുത്ത് പണിതിരിക്കുന്ന ഈ ഭക്ഷണമുറികൾ വിശാലവും സൗകര്യപ്രദവുമാണ്. ഓർഡിനറി മുതൽ പ്രീമിയം വരെയും; എയർ കണ്ടിഷനോടുകൂടിയും ഇല്ലാതെയുമുള്ള ഈ തീൻമുറികളിൽ വിളമ്പുന്നവർക്കും വെത്യസ്തമായ വേഷവിധാനങ്ങൾ ആണ്.

തുടക്കത്തിൽ ഞാൻ പറഞ്ഞതുപോലെ, ഈ ഭക്ഷണശാലയുടെ പ്രധാന ആകർഷണം ചിക്കൻ ബ്രോസ്റ്റ് എന്ന വിഭവമാണ്. അതുകൂടാതെ മട്ടണും ബീഫും ഉപയോഗിച്ച് പാചകം ചെയ്യുന്ന പല വിഭവങ്ങളും മാങ്ങാ ഇട്ട മീൻ കറിയും മന്തിയും എല്ലാം ഇവിടെ ലഭിക്കുന്ന വിശേഷപ്പെട്ട രുചികൾ തന്നെയാണ്. എല്ലാത്തിലും ഉപരി, നല്ല മധുര വിഭവങ്ങളും ഇവിടെ നമ്മുക്ക് ലഭിക്കും. ഞങ്ങൾ അവിടെ പോയപ്പോൾ കുനാഫാ എന്ന വിഭവം കഴിച്ചു. അതിന്റെ രുചി മറ്റു പല റെസ്റ്റോറന്റുകളിൽനിന്നും കഴിച്ചതുമായി നോക്കിയാൽ മേൽത്തരം ആയിരുന്നു.

പിന്നെ, വിലയുടെ കാര്യത്തിൽ ഒരല്പം കൂടുതൽ ആവാം. ഏതൊരു റെസ്റ്റോറന്റുകളിലേതും പോലെ ഇവിടെയും എനിക്ക് പറയുവാനുള്ളത് നിങ്ങൾ വിലവിവര പട്ടിക നോക്കിയതിനു ശേഷം മാത്രം ഭക്ഷണം ഓർഡർ ചെയ്യുക എന്നതാണ്.

കുടുംബമായി പോയി കഴിക്കുവാൻ പറ്റുന്ന ഇടമാണോ?

വളരെ നല്ല രീതിയിൽ തയ്യാറാക്കിയ ഇവരുടെ ഭക്ഷണമുറികൾ എല്ലാം തന്നെ കുടുംബ ഉപഭോക്താക്കൾക്ക് ഇണങ്ങിയതാണ്. അതിലുപരി, ഭിന്ന ശേഷി ഉള്ളവർക്ക് വേണ്ട സൗകര്യവും ഇവിടെ ചെയ്തിട്ടുണ്ട്.

പാർക്കിങ്ങിന് സൗകര്യം ഉണ്ടോ?

ഉണ്ട്

എനിക്ക് ഇവിടെ ഇഷ്ടമായ രുചികൾ ഏതൊക്കെ?

മറ്റു പലരെയും പോലെ എനിക്കും ഡെലീഷ്യയിലെ ചിക്കൻ ബ്രോസ്റ്റ് വളരെ ഇഷ്ടമായി. അത് കൂടാതെ ഇവരുടെ ഗ്രിൽ ചെയ്ത ആട്ടിൻ കാലും മധുര വിഭവങ്ങളില് കുനാഫയും എനിക്ക് ഇഷ്ടമായി.

4.5 2 votes
Article Rating