Plain Kichadi and Chicken Curry

Bengali Kichadi (Kichari) Recipe: ബംഗാളികളുടെ ഇടയിൽ വളരെ പ്രശസ്തമായ ഒരു വിഭവമാണ് കിച്ചടി. വെള്ളരിക്കയും, തേങ്ങയും, തൈരും ഒക്കെ ചേർത്ത നമ്മുടെ നാടൻ കിച്ചടി അല്ല ഇത്. പച്ചക്കറികളും, അരിയും, പരിപ്പും, നെയ്യും ഒക്കെ ചേർത്ത ഒരു വെറൈറ്റി സംഭവം.

Bengali Kichadi Recipe in malayalam
Bengali Kichadi

ചേരുവകൾ (Ingredients)

  • കൈമ അരി – (ഗോവിന്ദബോഗ് അരി🤣 – ഏറ്റവും നല്ല വാസനയുള്ള നല്ല കനം കുറഞ്ഞ നേരിയ അരി)
  • ചെറു പയറ് പരിപ്പ്
  • കാരറ്റ്
  • ഉരുളക്കിഴങ്ങ്
  • കോളിഫ്‌ളവർ
  • തക്കാളി
  • ജീരകം
  • ഏലക്ക
  • കറുവപ്പട്ട
  • വഴന ഇല
  • നെയ്
  • മുളകുപൊടി
  • മഞ്ഞൾ പൊടി
  • ഉപ്പ് (ആവശ്യത്തിന്)

പാചക രീതി (Method)

അരിയും പരിപ്പും 30 മിനിട്ട് വെള്ളത്തിൽ കുതിർത്തു വെയ്ക്കുക.

വെജിറ്റബ്ൾസ് എല്ലാം ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയായി വെയ്ക്കുക.

ഒരു പ്രഷർ കുക്കറിൽ (എളുപ്പത്തിന്) കുറച്ചു നെയ്യ് ചെറു തീയിൽ ചൂടാക്കുക. അതിൽ ജീരകം, ഏലക്ക, കറുവപ്പട്ട, വഴന ഇല എന്നിവ ഇട്ടു മൂപ്പിക്കുക.

കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന പച്ചക്കറികൾ നെയ്യിൽ ചേർത്തു 2 മിനിട്ട് വഴറ്റുക. കൂടെ മസാല പൊടികൾ കൂടി ചേർക്കാം പക്ഷെ ഉപ്പ് ഇപ്പോൾ ചേർക്കേണ്ട.

അരിയും പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് പ്രെഷർ കുക്കർ ഇനി അടച്ചു ഇടത്തരം ചൂടിൽ വേവിക്കാം. രണ്ടു വിസിലുകൾ കഴിഞ്ഞാൽ പ്രഷർ കുക്കർ തീയിൽനിന്നും മാറ്റി വെയ്ക്കാം.

പ്രെഷർ കുറഞ്ഞതിന് ശേഷം കുക്കർ തുറന്ന് അതിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം. 

നല്ല ചൂട് കിച്ചടി ഒരു ടീസ്പൂൺ നെയ്യ് കൂടി മുകളിൽ ഒഴിച്ച് പച്ചക്കറികളുടെ കൂടെയോ, ചിക്കൻ ഫ്രൈയുടെ കൂടെയോ, മീൻ വറുത്തതിന്റെ കൂടെയോ ഒക്കെ കഴിക്കാം.

പിന്നെ, ഒരിക്കൽ ഹാഷ്മിയുടെ ചേട്ടന്റെ വീട്ടിൽ പോയപ്പോൾ കല്പിത ഉണ്ടാക്കിയ എളുപ്പത്തിൽ കിച്ചടി ഈ വിഡിയോയിൽ ഉണ്ട് കേട്ടോ.

Karimeenum Kichadiyum 

Leave a Reply

avatar
  Subscribe  
Notify of
No ratings yet.